Skip to main content

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (ജൂലൈ 2)

എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (ജൂലൈ 2) ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ നടക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ ഫോണിൽ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.
പി.എൻ.എക്സ് 2104/2021

date