Skip to main content

സ്ത്രീധന വിരുദ്ധ മനോഭാവം വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിന്റെ ഭാഗമാക്കണം; കേരള സംസ്ഥാന യുവജന കമ്മീഷൻ

 

തിരുവനന്തപുരം: സ്ത്രീധനത്തെയും അതിനോടനുബന്ധിച്ച അനാചാര പ്രവണതയും സംബന്ധിച്ച് വളർന്നുവരുന്ന തലമുറയ്ക്ക് ബോധവൽക്കരണം ഉറപ്പാക്കാനും സ്ത്രീധന വിരുദ്ധ മനോഭാവം കുട്ടികൾക്കിടയിൽ വളർത്തിയെടുക്കാനും സജീവ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷൻ. യുവജന കമ്മീഷൻ സ്ത്രീധനത്തിനെതിരെ നടക്കുന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തിലെ മുഴുവൻ സ്കൂൾ കോളേജ് സിലബസിന്റെ ഭാഗമാക്കി സ്ത്രീധന വിരുദ്ധ ബോധവൽക്കരണം പ്രമേയമാക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനും പൊതുവിദ്യാഭ്യാസ വകുപ്പിനും ശുപാർശ യുവജന കമ്മീഷൻ കൈമാറിയത്. സ്കൂൾ കാലം മുതൽക്കേ കുട്ടികൾക്കിടയിൽ ഇത്തരം സാമൂഹ്യ വിപത്തിനെതിരായ ജാഗ്രത മനോഭാവവും ജെന്റർ തുല്യതയും ഉറപ്പാക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി സ്ത്രീധനവിരുദ്ധ ബോധവത്കരണം ഉൾക്കൊള്ളിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.

date