Skip to main content

പുതിയ ജില്ല ആസൂത്രണ സമിതി നിലവിൽ വന്നു

 

ആലപ്പുഴ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടന സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള (ഡി.പി.സി) തെരഞ്ഞെടുപ്പ് പൂർത്തിയായി. 14 അംഗ ജില്ലാ ആസൂത്രണ സമിതി നിലവിൽ വന്നു. 
നഗരസഭാംഗങ്ങളിൽനിന്നുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 7) രാവിലെ 11ന് ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ പൊതുവിഭാഗം സ്ത്രീ സംവരണത്തിലേക്ക് ലീല അഭിലാഷ്, പൊതുവിഭാഗത്തിലേക്ക് ഡി.പി. മധു എന്നിവരെ തെരഞ്ഞെടുത്തതായി വരണാധികാരിയായ ജില്ല കളക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സമിതി ചെയർമാൻ. ജില്ലാ കളക്ടറാണ് സെക്രട്ടറി. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 പ്രതിനിധികളും രണ്ട് നഗരസഭ പ്രതിനിധികളും അംഗങ്ങളാണ്. സംസ്ഥാന സർക്കാർ നോമിനിയെ പിന്നീട് നിയമിക്കും. അഡ്‌ഹോക് ആസൂത്രണ സമിതി ഇതോടെ ഇല്ലാതായി.
 

date