Skip to main content

ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമെണിന്റെ(സാഫ്), നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 19 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. 
ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി ) പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾക്കും ജെഎൽജി റിവോൾവിംഗ് ഫണ്ട് തിരിച്ചടവ് കൃത്യമായി ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണിത്. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുളള ബിരുദ യോഗ്യതയുളള വനിതകൾ ആയിരിക്കണം. സാഫ് നടത്തിയ തീരനൈപുണ്യ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചവർക്കും പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തിൽ നിന്നുളളവർക്കും മുൻഗണന.
അപേക്ഷകർ ടാബ്ലറ്റ്/ മൊബൈൽ ഫോൺ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും യൂണിറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും കഴിവുളളവരായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം.  പ്രായ പരിധി  35 വയസ്. ഫെസിലിറ്റേറ്റർമാർക്ക് മാസം 10,000 രൂപ വേതനമായും പരമാവധി 2,000 രൂപ യാത്രാബത്തയായും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും  http://www.safkerala.org/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. 
 

date