Skip to main content

മത്സ്യബന്ധനത്തിന് പോകരുത്

 

ആലപ്പുഴ: ജൂലൈ എട്ടു മുതൽ 11 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. 
ജൂലൈ എട്ടു മുതൽ 11 വരെ കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40   മുതൽ 60 കി.മീ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
ജൂലൈ ഒമ്പതു മുതൽ 11 വരെ കന്യാകുമാരി- മാലിദ്വീപ് -തമിഴ്നാട്-ആന്ധ്രാ തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂലൈ 11 വരെ തെക്ക് കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ എന്നീ  സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കി.മീ വേഗതയിൽ  ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
 

date