Skip to main content

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി

 

 

 

കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജൂണില്‍ 348 പരിശോധനകള്‍ നടത്തുകയും അഞ്ച് സിവില്‍ കേസുകളും ആറ് ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്യുകയും ചെയ്തതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു.  പാല്‍, പാക്ക്ഡ് ഡ്രിങ്കിങ് വാട്ടര്‍, മുട്ട എന്നിവയുടേതുള്‍പ്പെടെ 15 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 106 സര്‍വെയ്ലന്‍സ് സാമ്പിളുകളും റീജിയണല്‍ അനാലിറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. ഹോട്ടലുകള്‍, മാറ്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ 105 പരിശോധനയില്‍ 15 കേസുകളിലായി 98,000 രൂപ പിഴ ഈടാക്കി.  ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി അഞ്ച് വെബിനാറുകള്‍ നടത്തി.  കോര്‍പ്പറേഷന്‍ മേഖലയില്‍ 25,000 ഭക്ഷ്യസരുക്ഷാ അവബോധ ലീഫ് ലെറ്റുകള്‍ വിതരണം ചെയ്തു. 465 രജിസ്ട്രേഷനും 191 ലൈസന്‍സുകളും നല്‍കി. 45 കിലോഗ്രാം പഴകിയ മല്‍സ്യം നശിപ്പിക്കുകയും ചെയ്തു.

date