Skip to main content

വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം  

 

 

 

വനിത ശിശു വികസന വകുപ്പിലെ വെള്ളിമാട്കുന്ന്  സാമൂഹ്യനീതി കോംപ്ലക്സിലെ  വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ : സ്ത്രീകള്‍ മാത്രം  (റസിഡന്‍ഷ്യല്‍ ) ഒരു ഒഴിവ്, ഹോണറേറിയം -22000 രൂപ. പ്രായപരിധി 25-45
യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം.  സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തിച്ചുള്ള   പരിചയം അഭിലഷണീയം. സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യണം എന്നത് നിര്‍ബന്ധമാണ്. കേസ് വര്‍ക്കര്‍ : (സ്ത്രീകള്‍ മാത്രം) (24 മണിക്കൂര്‍-ഷിഫ്റ്റ് അടിസ്ഥാനത്തില്‍) ഒഴിവുകളുടെ എണ്ണം -3, ഹോണറേറിയം -15000 രൂപ, പ്രായപരിധി 25-45, യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അംഗീകൃതസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ  പ്രവൃത്തിച്ചുള്ള  പരിചയം അഭിലഷണീയം.  സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ : (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവ്, ഹോണറേറിയം: 15000 രൂപ, പ്രായപരിധി -25-45, യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃതസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ  പ്രവൃത്തിച്ചുള്ള പരിചയം അഭിലഷണീയം.  പ്രവൃത്തിസമയം: രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച്  മണി വരെ/അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍,  സെക്യൂരിറ്റി: : (സ്ത്രീകള്‍ മാത്രം), ഒഴിവുകളുടെ എണ്ണം:  1, ഹോണറേറിയം: 8000 രൂപ, പ്രായപരിധി -35-50,യോഗ്യത: എഴുത്തും വായനയും അറിയണം, പ്രവൃത്തി പരിചയം അഭിലഷണീയം പ്രവൃത്തി സമയം വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ/ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ : സ്ത്രീകള്‍ മാത്രം), ഒഴിവുകളുടെ എണ്ണം:  2, ഹോണറേറിയം: 8000 രൂപ, പ്രായപരിധി -25-45, പ്രവൃത്തിസമയം;  24 മണിക്കൂര്‍. (ഷിഫ്റ്റ് അടിസ്ഥാനത്തില്‍), യോഗ്യത: എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി, അറ്റന്‍ഡര്‍ എന്നിവയിലുളള പ്രവൃത്തി പരിചയം അഭിലഷണീയം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്,  പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ   മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ്   ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ ജൂലൈ 14 വൈകീട്ട് അഞ്ചിനകം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, ബി- ബ്ലോക്ക്,  മൂന്നാം നില, കോഴിക്കോട്-20 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍  0495 2371343.

date