Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2021 - 2022 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോം ജൂലൈ 21ന് ഉച്ചക്ക് മൂന്ന് വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. ടെന്‍ഡര്‍ ഫോമിനൊപ്പം വാഹനത്തിന്റെ ടാക്‌സി പെര്‍മിറ്റ്, ആര്‍.സി ബുക്ക്, ഇന്‍ഷൂറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. വാഹനം ഏഴ് വര്‍ഷത്തിലധികം കാലപഴക്കമുള്ളവയായിരിക്കരുത്. താത്പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2734387.

date