Skip to main content

മാസ്‌ക് ഇടാതെ കറങ്ങി നടന്ന 3512 പേർക്കെതിരെ നടപടി

ജില്ലയിൽ ലോക്ഡൗൺ നിർദേശ ലംഘന കേസുകളിലും വലിയ വർധനവ്. ജൂലൈ ഒന്നു മുതൽ ആറ് വരെ മാത്രം മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ കറങ്ങി നടന്ന 3512 പേർക്കെതിരെയാണ് പോലീസ് കേസെടുത്തതെന്ന് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു പ്രതിദിനം ശരാശരി 600 പേർക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് പോലീസ് കേസെടുക്കുന്നുണ്ട്. ജൂലൈ ഒന്നിന് 721 പേർക്കെതിരെയും രണ്ടിന് 546 പേർക്കെതിരെയും മൂന്നിന് 506 പേർക്കെതിരെയും നാലിന് 533 പേർക്കെതിരെയും അഞ്ചിന് 615 പേർക്കെതിരെയും ആറിന് 789 പേർക്കെതിരെയും മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴയീടാക്കി. ലോക് ഡൗൺ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ  പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം 43 പേർക്കെതിരെ  കേസെടുത്തു. 129 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

date