Post Category
ഐ.ടി.ഐയില്‍ ഒഴിവ്
ജില്ലാ പട്ടികജാതി വികസന ഓഫീസിനു കീഴിലെ പാണ്ടിക്കാട്, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റുമാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡി.സി.എ/സി.ഒ.പി.എ, മലയാളം കംപ്യൂട്ടിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം ജൂണ്‍ 12നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2734901.
date
- Log in to post comments