Skip to main content

കെ. ജി. ടി. ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റൊഴിവ്

 

സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വരിമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 13നകം അപേക്ഷിക്കണം.  അപേക്ഷാഫോം 100 രൂപയക്ക് നേരിട്ടും 125 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട്.   എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍  0495 2723666.

date