Skip to main content

പട്ടാഴി വടക്കേക്കരയില്‍ പുതിയ ആന്റിജന്‍ പരിശോധനാകേന്ദ്രം

പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആന്റിജന്‍ പരിശോധനയ്ക്കായി പുതിയ കേന്ദ്രം തുറന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള  എണ്‍പതാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിലാണ് പരിശോധന കേന്ദ്രം ആരംഭിച്ചത്. ഇന്നലെ(ജൂലൈ 23) 132 പേര്‍ക്ക് പരിശോധന നടത്തിയയില്‍ 11 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും  പരിശോധന നടത്തും. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനായി ആര്‍.ആര്‍.ടി.യില്‍ ഉള്‍പ്പെട്ട 31 പേര്‍ക്ക് പഞ്ചായത്ത് പരിശീലനം നല്‍കി. നിലവില്‍ 92 രോഗികളാണ് ഇവിടെയുള്ളത്. പാലിയേറ്റീവ് വിഭാഗത്തില്‍പ്പെട്ട പഞ്ചായത്തിലെ മുഴുവന്‍ രോഗികള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തു. 60 വയസ്സിനു മുകളില്‍ പ്രായമുള്ള അവശ വിഭാഗങ്ങളില്‍പ്പെട്ട 416 പേരാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 390 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി  പ്രസിഡന്റ് വി.പി. രമാദേവി പറഞ്ഞു.
കുളക്കട ഗ്രാമപഞ്ചായത്തില്‍ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ച് മാസ് ടെസ്റ്റ് ക്യാമ്പയിന്‍ ആരംഭിച്ചു. കോളനികള്‍ കേന്ദ്രികരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. കോവിഡ് വ്യാപന മേഖലകളിലെ ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചതായി കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദു കുമാര്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.1826/2021)
 

date