Skip to main content

കോവിഡ് വ്യാപനം ചെറുക്കാൻ കൊടുവള്ളിയില്‍ പരിശോധനാ ക്യാമ്പുകള്‍

 

 

 

 

 

കൊടുവള്ളി നഗരസഭയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എല്ലാ ഡിവിഷനുകളിലും കോവിഡ് പരിശോധനാ ക്യാമ്പുകള്‍ നടത്താന്‍ നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.  യുവാക്കളിലും കുട്ടികളിലും  പോസിറ്റീവ് കേസുകൾ കൂടി വരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

അനാവശ്യമായി പുറത്തിറങ്ങുന്നതും സംഘം ചേരുന്നതും കവലകളില്‍ കൂട്ടം കൂടുന്നതും അനുവദിക്കില്ല.  ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആര്‍ആര്‍ടികളുടെയും വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീകളുടെയും സഹകരണത്തോടെ ഡിവിഷന്‍തലത്തില്‍ പട്ടികകള്‍ തയ്യാറാക്കിയാണ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

പ്രതിരോധ  പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ  യുവജന സംഘടനാ പ്രതിനിധികള്‍, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നല്‍കി.

നഗരസഭാ ചെയര്‍മാന്‍ വെളളറ അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.സുശിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.മൊയ്തീന്‍കോയ, എന്‍.കെ.അനില്‍കുമാര്‍, റംല ഇസ്മാഈല്‍, കൗണ്‍സിലര്‍ എ.പി.മജീദ് മാസ്റ്റര്‍, കൊടുവള്ളി സിഐ എം.പി.രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ താര, കെ.കെ.ഖാദര്‍, സി.പി.റസാഖ്, കെ.ശറഫുദ്ദീന്‍, ഒ.പി. റഷീദ്, അഷ്‌റഫ് വാവാട്, ടി.പി.നിസാര്‍, സി.കെ.ജലീല്‍, കെ സുരേന്ദ്രന്‍, ടി പി അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

date