Skip to main content

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി മുക്കം നഗരസഭ

 

 

 

 

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പാക്കാൻ മുക്കം നഗരസഭ ഓഫീസിൽ ചേർന്ന കോർ കമ്മിറ്റിയോഗത്തിൽ തീരുമാനം. സി കാറ്റഗറി യിലേക്ക് നഗരസഭ മാറിയ സാഹചര്യത്തിലാണ് നടപടി. വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിങ്ങനെ ഹൈ റിസ്ക് കാറ്റഗറിയിലെ മുഴുവൻപേരെയും പരിശോധനക്ക് വിധേയരാക്കും.   30 ദിവസത്തിനകം പരിശോധന  നടത്തണം. ഇവർക്ക് പരിശോധന സർട്ടിഫിക്കറ്റ് നൽകും.

 വിവാഹങ്ങൾ മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും.  രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് നഗരസഭയിലും പോലീസ് സ്റ്റേഷനിലും ഹാജരാക്കണം.

ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവർക്കായി കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. കോവിഡ് ടെസ്റ്റിനായി രണ്ട് ടീമുകൾ എല്ലാദിവസവും പ്രവർത്തിക്കും. മതിയായ ക്വാറൻ്റയിൻ സൗകര്യമില്ലാത്ത മുഴുവൻ പോസിറ്റീവ് കേസുകളെയും ഡി.സി.സി, എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കും. വാർഡുതല ആർ. ആർ. ടികളെ കൂടുതൽ സജീവമാക്കുന്നതിന് പ്രത്യേക യോഗം ചേരും.  സെക്ടറൽ മജിസ്ട്രേറ്റ്മാർ, പോലീസ് എന്നിവരുടെ പരിശോധന കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

 നഗരസഭാ ചെയർമാൻ പി.ടി. ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അഡ്വ.സി.ചാന്ദിനി, സ്ഥിരംസമിതി അംഗങ്ങളായ പ്രജിത പ്രദീപ്, മജീദ് ബാബു, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, അബ്ദുൾഗഫൂർ മാസ്റ്റർ, നോഡൽ ഓഫീസർ ഡോ.സി.കെ ഷാജി, സെക്ടറൽ മജിസ്ട്രേറ്റ് സന്തോഷ് പി.സി, നഗരസഭാ സെക്രട്ടറി ഹരീഷ്, സബ് ഇൻസ്പെക്ടർ സജു സി.സി, ഹെൽത്ത് ഇൻസ്പെക്ടർ ടി.അജിത്ത് എന്നിവർ പങ്കെടുത്തു.

date