Skip to main content

രാമനാട്ടുകര–-വെങ്ങളം  ദേശീയ പാതാ വികസനം : പ്രവൃത്തി സംബന്ധിച്ച് ജൂലൈ 30 നകം റിപ്പോർട്ട് നൽകാൻ കരാറുകാർക്ക് നിർദ്ദേശം

 

 

ഓഗസ്റ്റ് 24 വരെയുള്ള പ്രവർത്തന പുരോഗതി എന്ന് തിരുത്ത്

കോഴിക്കോട്‌     രാമനാട്ടുകര–-വെങ്ങളം  ദേശീയ പാതാ വികസന പദ്ധതി പ്രവർത്തനം  സമയബന്ധിതമായി നടത്തുന്നതിനും ഇതിന്റെ ഭാഗമായി പ്രവൃത്തിയുടെ വിശദ വിവരം ജൂലൈ 30 ന്  പൊതുമരാമത്തുവകുപ്പിനും എൻ.എച്ച് ഐക്കും ജില്ലാ കലക്ടർക്കും നൽകാനും കരാർ ഏറ്റെടുത്ത കെ.എം.സി. കൺസ്ട്രക്ഷൻ കമ്പനിക്ക് കർശന നിർദ്ദേശം.  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നടത്തിയ  യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഓഗസ്ത് 24 നകം നടത്തുന്ന പ്രവൃത്തികളെ കുറിച്ചുള്ള വിവരങ്ങളാണ് കരാർ കമ്പനി സമർപ്പിക്കേണ്ടത്. നിർമ്മാണ പ്രവൃത്തിയുടെ വിവിധ ഘടകങ്ങൾ സമയ ക്രമമനുസരിച്ച് നൽകണം. റോഡിന്റെ അറ്റകുറ്റപണി, മരം വെട്ടൽ, ഇലക്‌ട്രിക്‌ പോസ്‌റ്റ്‌ സ്ഥാപിക്കൽ തുടങ്ങി അനുബന്ധ പ്രവർത്തനങ്ങളിൽ കൈകൊള്ളുന്ന നടപടികളെ കുറിച്ചെല്ലാം  റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

 ആഗസ്ത് 24 വരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തി തൃപ്തികരമല്ലെങ്കിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേട്ട ശേഷം കരാർ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കരാർ കമ്പനിയുടെ മുൻകാല പ്രവർത്തനത്തിലെ പോരായ്മകൾ പരിഗണിച്ച്  ഭാവി പ്രവർത്തനങ്ങളിൽ കർശന നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി ദേശീയ പാതാ അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കലക്ടർ ഡോ. എൻ തേജ്‌ ലോഹിത് റെഡ്ഡി , കെഎംസി ഡയറക്ടർ ശശാങ്ക്‌ ശേഖർ, എൻഎച്ച്‌ എ ഐ പ്രൊജക്ട്‌ മെംബർ ആർ കെ പാണ്ഡെ, പിഡബ്ല്യുഡി സെക്രട്ടറി സി ആനന്ദ്‌,  മോഹൻലാൽ(ഇൻകെൽ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date