Skip to main content

കായംകുളം ഒ.എന്‍.കെ. ജംഗ്ഷനില്‍ പുതിയ സിഗ്‌നല്‍ സംവിധാനമായി

 

ആലപ്പുഴ: ദേശീയ പാതയില്‍ കായംകുളം ഒ.എന്‍.കെ. ജംഗ്ഷനില്‍ പുതിയ സിഗ്‌നല്‍ സംവിധാനം സജ്ജമായി. ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.യു.പ്രതിഭ എം.എല്‍.എ. നിര്‍വഹിച്ചു. നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായ ഒ.എന്‍.കെ. ജംഗ്ഷനില്‍ യു. പ്രതിഭ എം.എല്‍.എ.യുടെ ഇടപെടലിലൂടെ സ്വകാര്യ ഏജന്‍സി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സിഗ്‌നല്‍ സംവിധാനം സജ്ജമാക്കിയത്. ഓട്ടോമാറ്റിക്, മാനുവല്‍ രീതിയിലാണ് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷത്തേക്കുള്ള വൈദ്യുതി വാടകയും അറ്റകുറ്റപ്പണികളുടെ ചെലവും ഏജന്‍സി വഹിക്കും.

രണ്ടു വര്‍ഷം മുമ്പ് ജംഗ്ഷനില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും എയ്‌സ് വാഹനവും കൂട്ടിയിടിച്ച അപകടത്തെ തുടര്‍ന്നാണ് ട്രാഫിക് ലൈറ്റുകള്‍ തകരാറിലായത്. ഇതോടെ ഇവിടെ ഗതാഗത കുരുക്ക് പതിവായിരുന്നു. പുതിയ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിച്ചതോടെ കായംകുളം പട്ടണത്തിലെ വലിയ ഗതാഗത കുരുക്കിന് പരിഹാരമാകും. ചടങ്ങില്‍ കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, ജനപ്രതിനിധികള്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date