Skip to main content

കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഉൾക്കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 

 

ഗൾഫ് ഓഫ് മാന്നാർ പ്രദേശത്ത് ഇന്ന്(25 ജൂലൈ) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് ആൻഡമാൻ എന്നീ സമുദ്രഭാഗങ്ങളിൽ ഇന്നും നാളെയും(ജൂലൈ 25, 26)  മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് ബംഗാൾ ഉൾക്കടലും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിലും ജൂലൈ 27 മുതൽ 29 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ  വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 

തെക്ക്-പടിഞ്ഞാറൻ, മധ്യ - പടിഞ്ഞാറൻ അറബിക്കടലിൽ ഇന്നു(ജൂലൈ 25) മുതൽ 27 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  ഇതു മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നു ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.

 

date