Skip to main content

വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി  ജൂലൈ 31 വരെ നീട്ടി

വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് 2000 മുതല്‍ വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തവരുടെ പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കി പലിശയില്‍ ഇളവ് നല്‍കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികളുടെ കാലാവധി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു.  അര്‍ഹതപ്പെട്ടവരുടെ പേരുവിവരം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ (www.hpwc.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.  വിശദ വിവരങ്ങള്‍ക്ക് 0471 - 2347768, 0471 - 2347152, 0471 - 2347156, 9446221516, 

2018 ജൂലൈ 31 നകം നിശ്ചിത തുക അടച്ച് ലോണ്‍ ക്ലോസ് ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം.

പി.എന്‍.എക്‌സ്.2268/18

date