ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത് ജൂണ്‍ ഒന്ന്, ഏഴ്, എട്ട്, 14, 21, 22, 28, 29 തിയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 12 ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുള്ള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 26 ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തുവച്ചും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
തൃശൂര്‍ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ ആര്‍. ശ്രീവത്സന്‍ ജൂണ്‍ അഞ്ച്, ഏഴ്, എട്ട്, 12, 14, 19, 21, 22, 26, 28, 29 തിയതികളില്‍ തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
പി.എന്‍.എക്‌സ്.2269/18
- Log in to post comments