Skip to main content

സിവില്‍ സര്‍വീസ് അക്കാദമിയില്‍  വിവിധ കോഴ്സുകള്‍

 

 

 

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോട് സബ് സെന്ററില്‍ വിവിധ കോഴ്സുകള്‍ തുടങ്ങുന്നു. ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പിസിഎം കോഴ്സും എട്ടു മുതല്‍ പത്തു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ടാലെന്റ്  ഡെവലപ്പ്മെന്റ് കോഴ്സും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്സുമാണ് നടത്തുന്നത്.  താല്‍പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ www.kscsa.org സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.  ക്ലാസുകള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍ ആരംഭിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2386400.

date