Skip to main content

സമ്പര്‍ക്ക പരിശോധനയില്‍ പരിശീലനം നല്‍കി

 

 

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്ക പരിശോധനയില്‍ (കോണ്‍ടാക്ട് ട്രെയിസിങ്) ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍പെടുന്നവരെ വേഗം കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് പരിശീലനം നല്‍കിയത്. 
അഡീഷണല്‍ ഡി.എം.ഒ ഡോ.എന്‍.രാജേന്ദ്രന്‍, ഡോ.അനുരാധ, ഡോ.അര്‍ജുന്‍, ഡോ.ജിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

date