Skip to main content

കോവിഡ് മെഗാ പരിശോധന- ഇന്നലെ 19,509 പേര്‍ കോവിഡ് പരിശോധന നടത്തി

 

 

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തിന് തടയിടാന്‍ പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. മെഗാ പരിശോധനയുടെ ഭാഗമായി ഇന്നലെ (ഓഗസ്റ്റ് 2) 19,509 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 15092 പേരാണ് രോഗനിര്‍ണയം നടത്തിയത്. 10286 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 1425 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 13.85 ശതമാനമാണ് ടി.പി.ആര്‍. 4806 പേരാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയത്.

സ്വകാര്യമേഖലയില്‍ 4417 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ഇതില്‍ 2423 ആന്റിജനും 1912 ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 82 പേര്‍ ട്രൂനാറ്റ്, സിബി നാറ്റ് തുടങ്ങിയ പരിശോധനകളുമാണ് നടത്തിയത്. ഇതുവരെ 29,03970 സ്രവ സാംപിളുകളാണ് പരിശോധിച്ചത്. 3,66,101 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ടി.പി.ആര്‍ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിച്ചത്.

date