Skip to main content

വാക് ഇൻ ഇൻ്റർവ്യൂ

കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിലും വൈക്കം ട്രൈബൽ ഓഫീസിലും സഹായി സെൻ്ററിൽ ഐ.ടി അസിസ്റ്റൻ്റ്  നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിൽ നടക്കും.

കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് പ്രവീണ്യവും ഡി.സി എ/ഡി.ടി. പി/ ഐ.ടി.ഐ/ പോളി ടെക്നിക് യോഗ്യതയുമുള്ള പട്ടിക വർഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം.

പ്രായം 21നും  35 നും മധ്യേ. മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപ്പര്യമുള്ളവർ വെള്ള ക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം  ഹാജരാകണം. ഫോൺ: 04828 202751

date