Skip to main content

ഫെസിലിറേറ്റർ നിയമനം; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

സംയോജിത പട്ടിക വർഗ വികസന പ്രോജക്ടിൽ ഓൺലൈൻ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 10വരെ നീട്ടി.

ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും  മോണിറ്ററിംഗിനുമായി മൂന്ന് മാസത്തേക്കാണ് നിയമനം.

പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടിക വർഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 . വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ , യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ  വൈക്കം, മേലുകാവ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളില്‍  നൽകണം. ഫോൺ: 04828- 202751

date