Skip to main content

കീം പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം

 

ആലപ്പുഴ: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന 2021- 22 വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായുളള പ്രവേശന പരീക്ഷയായ കീം 2021 എഴുതുന്ന വിദ്യാര്‍ത്ഥികള്‍ രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള സമയത്ത് അതത് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്താന്‍. പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ രാവിലെ 9.30നും പേപ്പര്‍ രണ്ട് കണക്ക് ഉച്ചയ്ക്ക് ശേഷം രണ്ടിനും ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കു ശേഷവും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ക്കുള ഭക്ഷണം, കുടിവെള്ളം എന്നിവ കരുതണം. കോവിഡ് പോസിറ്റീവായവരും നിരീക്ഷണത്തിലുള്ളതുമായ വിദ്യാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിലുളള നമ്പരില്‍ വിവരം മുന്‍കൂട്ടി അറിയിക്കണം.

മാവേലിക്കര താലൂക്കില്‍ അഞ്ച് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മാവേലിക്കര ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ബിഷപ്പ് ഹോഡ്ജസ് ഹൈസ്‌കൂള്‍, മറ്റം സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കറ്റാനം പോപ്പ് പയസ് XI ഹയര്‍ സെക്കന്ററി സ്‌കൂള്‍, നൂറനാട് സി.ബി.എം. ഹൈസ്‌കൂള്‍ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചതിനു ശേഷം രക്ഷകര്‍ത്താക്കള്‍ പരീക്ഷാ കേന്ദ്രത്തിന്റെ പരിസരത്തു നിന്നും ഒഴിഞ്ഞു നില്‍ക്കണം.

date