Skip to main content

ബഡ്ജറ്റ് എസ്റ്റിമേറ്റ് സർക്കുലർ വെബ്‌സൈറ്റിൽ

2022-2023 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള സർക്കുലർ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.finance.kerala.gov.in)  ലഭ്യമാണ്. 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വകുപ്പ് തലവൻമാരും 'Budget Monitoring System' എന്ന വെബ് ആപ്ലിക്കേഷൻ (www.budgetdata.kerala.gov.in)  മുഖേന ഓൺലൈനായി സമർപ്പിക്കണം.
പി.എൻ.എക്സ്. 2619/2021

 

date