Post Category
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്; പട്ടിക ഹാജരാക്കണം
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്, 2018 ജൂണ്‍ മുതല്‍ 2018 ഒക്ടോബര്‍ വരെയുള്ള അഞ്ച് മാസത്തെ സ്റ്റൈപ്പന്റ് എന്നിവ വിതരണം ചെയ്യുന്നതിന് അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പട്ടിക ഫാറം 1 ല്‍ ഈ മാസം 20 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. 2017-18 വര്‍ഷം ഒന്നാം ഗഡു, രണ്ടാം ഗഡു വിദ്യാഭ്യാസ ആനുകൂല്യത്തിന്റെ അക്വിറ്റന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യം വിതരണം ചെയ്യുന്നതല്ല. ലിസ്റ്റ് സമര്‍പ്പിക്കുന്നതോടൊപ്പം സ്ഥാപന മേധാവികള്‍ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466.
date
- Log in to post comments