Skip to main content

ദേശീയ സാമ്പിള്‍ സര്‍വേ : ഏകദിന പരിശീലനവും അവലോകന യോഗവും നടത്തി

 

 

 

ചെറുകിട, അസംഘടിത മേഖലകളിലെ സംരംഭങ്ങളെക്കുറിച്ച് നടക്കുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ  ഏകദിന പരിശീലനവും അവലോകനയോഗവും നടത്തി.   ലോക്ഡൗണ്‍ മൂലം പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോ വരുമാനത്തിലോ ചെലവുകളിലോ ഗണ്യമായ വ്യതിയാനങ്ങള്‍ വന്നതോ ആയ നിരവധി സംരംഭങ്ങളാണ് സര്‍വ്വേ യൂണിറ്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് യോഗം വിലയിരുത്തി.   രാജ്യത്തിന്റെ ശരിയായ നയ രൂപീകരണത്തിനും വികസനത്തിനും ശരിയായ വിവരങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളതായതിനാല്‍ അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള ഇത്തരം വിവരങ്ങള്‍ അതേപടി രേഖപ്പെടുത്താന്‍  എന്യൂമറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   കണ്ടെയിന്‍മെന്റ് സോണ്‍, ഡി കാറ്റഗറി എന്നിവിടങ്ങളില്‍ സര്‍വേ ഒഴിവാക്കാൻ തീരുമാനിച്ചു.   വിവിധ ദേശീയ സാമ്പിള്‍ സര്‍വേകളില്‍  ശരിയായ വിവരം നല്‍കി രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങളോട് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പി വി സാമി മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയ്ക്ക് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ കുമാരന്‍ പി.ടി., സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തോമസ് എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

date