Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്  സ്‌കോളര്‍ഷിപ്പ്  

 

 

 

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷം നാലാം കാസിലും ഏഴാം ക്ലാസിലും പഠിച്ച് വാര്‍ഷിക  പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും സി+ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. അപേക്ഷയോടൊപ്പം  ജാതി,  വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും  വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും സ്‌കൂള്‍ തലത്തില്‍ കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച രേഖയും സഹിതം ആഗസ്റ്റ് 26 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോര്‍പ്പറേഷന്‍/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495-2370379, 2370657.

date