Skip to main content

മണ്ണ് നീക്കത്തിന് കര്‍ശന നിബന്ധന

ജില്ലയില്‍ മണ്ണ് നീക്കുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. ജിയോളജിസ്റ്റ് അനുമതി പത്രം നല്‍കും മുമ്പ് നീക്കംചെയ്യുന്ന മണ്ണ് ഇടുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളുടെ സാക്ഷ്യപത്രം തഹസീല്‍ദാരില്‍ നിന്ന് വാങ്ങിയിരിക്കണം. അക്ഷാംശം, രേഖാംശം എന്നിവ രേഖപ്പെടുത്തിയ തഹസീല്‍ദാരുടെ അനുമതിപത്രം അനുബന്ധമായി ചേര്‍ത്ത് വേണം ജിയോളജിസ്റ്റിന്റെ അനുമതി നല്‍കാന്‍. നിര്‍ദ്ദിഷ്ട നടപടികള്‍ പാലിക്കാതെ മണ്ണ് നീക്കത്തിന് അനുമതി നല്‍കാന്‍ പാടില്ല. പാര്‍പ്പിട ആവശ്യത്തിനുള്ള മണ്ണ്‌ നീക്കത്തിന് മതിയായ അന്വേഷണം നടത്തി രേഖകള്‍ പരിശോധിച്ച് ചട്ടപ്രകാരം മാത്രമാണ് തഹസീല്‍ദാര്‍ക്ക് അനുമതിപത്രം നല്‍കാവുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1939/2021)
 

date