Skip to main content

വീഡിയോ എഡിറ്റിങ് കോഴ്‌സിൽ സീറ്റൊഴിവ്

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ആരംഭിക്കുന്ന   വീഡിയോ എഡിറ്റിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെ വയസ്സിളവുണ്ട്. താൽപര്യമുള്ളവർ അഞ്ച് ദിവസത്തിനകം അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2422275, 9447607073

date