Skip to main content

സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശനം

 

ഗവ. വിക്ടോറിയ കോളേജ് ക്യാമ്പസിലുള്ള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2021 -22 അക്കാദമിക് വര്‍ഷത്തെ കോഴ്‌സുകളിലേക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രവേശനം ആരംഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ദ്വിവല്‍സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സിനും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സിനും ഹയര്‍സെക്കന്‍ഡറികാര്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.orgwww.kscsa.org മുഖേന ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ക്ലാസുകള്‍ ഓഗസ്റ്റ് 14 ന് ഓണ്‍ലൈനായി ആരംഭിക്കും. ഫോണ്‍: 0491-2576100, 8281098869.

date