Skip to main content

പശു വളര്‍ത്തലില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. സൂം മുഖേന നടക്കുന്ന പരിശീലനത്തിനായി 9188522713 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശം നല്‍കി മീറ്റിങില്‍ പങ്കെടുക്കാമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2815454

date