Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 2223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1014 പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് ( ആഗസ്ത് 3) 2223 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1572 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 616 പേർ,   18 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 17 പേർ എന്നിവർ ഉൾപ്പെടും.

1014 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11928 പരിശോധന നടത്തിയതിലാണ് 2223 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 
18.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 161 പേർ

വല്ലപ്പുഴ സ്വദേശികൾ 122 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 71 പേർ

അലനല്ലൂർ സ്വദേശികൾ 69 പേർ 

ഓങ്ങല്ലൂർ സ്വദേശികൾ 64 പേർ 

കൊപ്പം സ്വദേശികൾ 59 പേർ 

തിരുവേഗപ്പുറ സ്വദേശികൾ 56 പേർ

ചളവറ സ്വദേശികൾ 50 പേർ

ആലത്തൂർ സ്വദേശികൾ 48 പേർ

നെന്മാറ സ്വദേശികൾ 46 പേർ 

കടമ്പഴിപ്പുറം സ്വദേശികൾ 45 പേർ 

നെല്ലായ സ്വദേശികൾ 41 പേർ 

ഒറ്റപ്പാലം സ്വദേശികൾ 39 പേർ

കാവശ്ശേരി, തച്ചമ്പാറ സ്വദേശികൾ 37 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 35 പേർ

കൊടുമ്പ്, മേലാർകോട്  സ്വദേശികൾ 33 പേർ വീതം

കണ്ണാടി, കണ്ണമ്പ്ര സ്വദേശികൾ 32 പേർ വീതം

കരിമ്പുഴ സ്വദേശികൾ 31 പേർ

പട്ടഞ്ചേരി സ്വദേശികൾ 30 പേർ

മുതുതല, ഷൊർണ്ണൂർ സ്വദേശികൾ 29 പേർ വീതം

തച്ചനാട്ടുകര സ്വദേശികൾ 28പേർ 

തിരൂർ സ്വദേശികൾ 27 പേർ

അഗളി സ്വദേശികൾ 26 പേർ 

എരിമയൂർ, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 23 പേർ വീതം

കോങ്ങാട്, പറളി, പരുതൂർ, ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികൾ 22 പേർ വീതം

കോട്ടോപാടം, ലക്കിടി പേരൂർ സ്വദേശികൾ 21 പേർ വീതം

കുലുക്കല്ലൂർ, പട്ടാമ്പി, ഷോളയൂർ, തെങ്കര സ്വദേശികൾ 20 പേർ വീതം 

എലപ്പുള്ളി, മരുതറോഡ്, പല്ലശന സ്വദേശികൾ 19 പേർ വീതം

മണ്ണാർക്കാട്, കപ്പൂർ, കിഴക്കഞ്ചേരി, തിരുമിറ്റക്കോട്, സ്വദേശികൾ 18 പേർ വീതം

അകത്തേത്തറ, അമ്പലപ്പാറ, അനങ്ങനടി, കാഞ്ഞിരപ്പുഴ സ്വദേശികൾ 17 പേർ വീതം

കാരാകുറിശ്ശി, തൃത്താല സ്വദേശികൾ 16 പേർ വീതം

കൊടുവായൂർ, കൊല്ലങ്കോട്, കുമരംപുത്തൂർ, മുതലമട, തൃക്കടീരി, വാണിയംകുളം സ്വദേശികൾ 15 പേർ വീതം

നാഗലശ്ശേരി, പുതുപ്പരിയാരം, വിളയൂർ സ്വദേശികൾ 14 പേർ വീതം

മുണ്ടൂർ, പെരുമാട്ടി, പുതുശ്ശേരി സ്വദേശികൾ 13പേർ വീതം

പിരായിരി സ്വദേശികൾ 12 പേർ വീതം

കരിമ്പ, കൊഴിഞ്ഞാമ്പാറ, പൂക്കോട്ടുകാവ്, വണ്ടാഴി സ്വദേശികൾ 11 പേർ വീതം

എലവഞ്ചേരി, കുഴൽമന്ദം സ്വദേശികൾ 10 പേർ വീതം

മലമ്പുഴ, മാത്തൂർ, സ്വദേശികൾ 9 പേർ വീതം

ആനക്കര, മങ്കര, പെരുവമ്പ്, പുതുക്കോട് സ്വദേശികൾ 8 പേർ വീതം

എരുത്തേമ്പതി, കോട്ടായി, പട്ടിത്തറ, പൊൽപ്പുള്ളി, പുതൂർ സ്വദേശികൾ 6 പേർ വീതം

ചാലിശ്ശേരി, കേരളശ്ശേരി, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

അയിലൂർ, മണ്ണൂർ സ്വദേശികൾ 4 പേർ വീതം

കുത്തനൂർ സ്വദേശികൾ 3 പേർ

പുതുനഗരം, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം
 
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14024 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 2 പേർ വീതം  വയനാട്, കോട്ടയം ജില്ലകളിലും 4 പേർ വീതം ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 5 പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 6 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 25 പേർ കോഴിക്കോട് ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 108 പേർ മലപ്പുറം ജില്ലയിലും  ചികിത്സയിലുണ്ട്. 
 

date