Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 19446 പേർ (18086 ഒന്നാം ഡോസും, 1360 രണ്ടാം ഡോസും) കോവാക്സിൻ കുത്തിവെപ്പെടുത്തവർ 207 പേർ (രണ്ടാം ഡോസ് മാത്രം)  സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 1445 (1396 ഒന്നാം ഡോസും 49 രണ്ടാം ഡോസും)

 

ജില്ലയിൽ ഇന്ന് (03.08.2021) ആകെ 19446 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 292 ഗർഭിണികൾ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 മുതൽ 39 വയസ്സുവരെയുള്ള 7045 പേർ ഒന്നാം ഡോസും 48 പേർ രണ്ടാം ഡോസുമടക്കം 7093 പേരും, 40 മുതൽ 44 വരെയുള്ള  1239 പേർ  ഒന്നാം ഡോസും 20 പേർ രണ്ടാം ഡോസുമടക്കം 1259 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ 13 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, 34 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 10 പേർ രണ്ടാം ഡോസുമടക്കം 44 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 28 പേർ ഒന്നാം ഡോസും 18 പേർ രണ്ടാം ഡോസുമടക്കം 46 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 6078 പേർ ഒന്നാം ഡോസും 768 പേർ രണ്ടാം ഡോസുമടക്കം 6846 പേരും, 60 വയസിനു മുകളിലുള്ള 3357 പേർ ഒന്നാം ഡോസും 494 പേർ രണ്ടാം ഡോസുമടക്കം 3851 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 90 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്

ആകെ 207 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത് (രണ്ടാം ഡോസ് മാത്രം), ഇതിൽ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 100 പേർ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 74 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 33 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ഇതു കൂടാതെ ഒരു സ്വകാര്യ ആശുപത്രികളിൽ നിന്നും 1445 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 8 ഗർഭിണികൾ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 942 പേർ ഒന്നാം ഡോസും 9 പേർ രണ്ടാം ഡോസുമടക്കം 951 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 165 പേർ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസുമടക്കം 167 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കൂടാതെ 3 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, 34 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 4 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും, 45 മുതൽ 59 വരെയുള്ളവരിൽ 180 പേർ ഒന്നാം ഡോസും 23 പേർ രണ്ടാം ഡോസുമടക്കം 203 പേരും, 60 വയസ്സിനു മുകളിലുള്ള 56 പേർ ഒന്നാം ഡോസും 12 പേർ രണ്ടാം ഡോസുമടക്കം 68 പേരും, സ്വകാര്യ ആശുപത്രികളിൽ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date