Skip to main content

എന്‍.ആര്‍.ഐ സീറ്റുകളിലെ പ്രവേശന കാലാവധി നീട്ടി

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലെ ആറ് എന്‍ജിനീയറിംഗ് കോളജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് ഒന്‍പതിന് വൈകിട്ട് അഞ്ചു വരെ നീട്ടി. 
എറണാകുളം (8547005097, 0484 2575370), ചെങ്ങന്നൂര്‍ (8547005032, 0479 2454125), അടൂര്‍ (8547005100, 04734 231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2678983), ചേര്‍ത്തല (8547005038, 0478 2552714) എന്നിവിടങ്ങളിലെ കോളജുകളിലേക്കുള്ള അപേക്ഷാ സമയമാണ് നീട്ടിയത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും അതാത് കോളജുകളില്‍ ഓഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.kerala.gov.in/enggnriwww.ihrd.ac.in

date