Skip to main content

കേരള സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ   ഡിഗ്രി പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494/2341020, 8547005046), കാർത്തികപ്പള്ളി (0479-2485370/2485852, 8547005018), കലഞ്ഞൂർ (04734-272320, 8547005024), പെരിശ്ശേരി (0479-2456499), 8547005046) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിൽ 2021-22 അധ്യയന വർഷത്തിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ www.ihrdadmissions.org മുഖേന സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവങ്ങൾക്ക്: www.ihrd.ac.in.
പി.എൻ.എക്സ്. 2652/2021

date