Skip to main content

പാലക്കാട് ജില്ലയില്‍ 3,93,974 പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിന്‍ സ്വീകരിച്ചു ആകെ 14,10,109 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

 

ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,93,974 ആയി. 10,16,135 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. ആകെ 14,10,109 പേര്‍ വാക്‌സിനെടുത്തു.

ഇതുവരെ 3992 ഗര്‍ഭിണികള്‍  വാക്‌സില്‍ സ്വീകരിച്ചു. ഇതില്‍ 3961 പേര്‍ ഒന്നാം ഡോസും 31 പേര്‍ രണ്ടാം 
ഡോസും സ്വീകരിച്ചിട്ടുണ്ട്.

ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 26,972 പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 61,822 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതില്‍ 34,850 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്.  114,679 മുന്നണി പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 38,276 പേര്‍ രണ്ട് ഡോസുകളും 76,403 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.

45-60 നും ഇടയിലുള്ളവരില്‍ 1,27,034 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു. ആകെ 452,615 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 3,25,581 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.

60 വയസ്സിന് മുകളിലുള്ള 1,82,098 പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. 3,31,017 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 513,115 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 5274 പേര്‍ രണ്ട് ഡോസുകളും 1,80,791 പേര്‍ ഒന്നാം ഡോസുമടക്കം 183,932 പേരും വാക്സിന്‍ സ്വീകരിച്ചു.

44 വയസ്സിന് മുകളിലുള്ള 50,400 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 2840 പേര്‍ രണ്ട് ഡോസുകളും 47,560 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.
വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 27,421 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 11449 പേര്‍ രണ്ട് ഡോസും 15,972 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചത്.
 

date