Skip to main content

കോവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു

 

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പാലക്കാട് ജില്ല തമിഴ്നാട് സംസ്ഥാനവുമായും തൃശൂർ, മലപ്പുറം ജില്ലകളുമായും അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത  കണക്കിലെടുത്താണ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുള്ളത്. നാളെ (ഓഗസ്റ്റ് 6) മുതൽ നോഡൽ ഓഫീസർമാർ  പ്രവർത്തനം തുടങ്ങും.

ബ്ലോക്ക് തല നോഡൽ ഓഫീസർമാർ തങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മേൽനോട്ടം നൽകുകയും വിലയിരുത്തുകയും ചെയ്യും.  കൂടാതെ ഗ്രാമപഞ്ചായത്തുകളിലെ  മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ  നോഡൽ ഓഫീസർമാരുടെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ഉറപ്പാക്കും. 
നഗരസഭാ നോഡൽ ഓഫീസർമാർ നഗരസഭാ പരിധിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുകയും ഏകോപിപ്പിക്കുകയും ചെയ്യും.

ബ്ലോക്ക് തല നോഡൽ ഓഫീസർമാരും ബന്ധപ്പെടേണ്ട നമ്പറുകളും

1.തൃത്താല - എ. മുഹമ്മദലി , തൃത്താല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281070263

2.പട്ടാമ്പി- ജി.വരുൺ, പട്ടാമ്പി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281040603

3.ഒറ്റപ്പാലം- വിക്രമൻ ആചാരി, ഒറ്റപ്പാലം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281040601

4.ശ്രീകൃഷ്ണപുരം- കെ വിനോദ് കുമാർ, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281040605

5.മണ്ണാർക്കാട്- കെ രാധാകൃഷ്ണൻ, മണ്ണാർക്കാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ - 8281040599

6.അട്ടപ്പാടി- എസ്. വിനു, അട്ടപ്പാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ-8281040594

7.പാലക്കാട് - ബി. ശ്രുതി, പാലക്കാട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ - 8281040602

8.കുഴൽമന്ദം- കെ ശശികുമാർ, കുഴൽമന്ദം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ - 8281040597

9.ചിറ്റൂർ- സി.എച്ച് ഹമീദ് കുട്ടി അസൻ, ചിറ്റൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281100723

10. കൊല്ലങ്കോട്- എം.ലിസി, കൊല്ലങ്കോട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ- 8281040596

11. നെന്മാറ- കെ.സി ജിനീഷ് , നെന്മാറ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ - 9446845889

12. മലമ്പുഴ - ഉമ്മർ കൊങ്ങത്ത്,മലമ്പുഴ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ - 8281040598

13.ആലത്തൂർ- എ ബഷീർ,ആലത്തൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ -8281040593

മുനിസിപ്പൽതല നോഡൽ ഓഫീസർമാരും ബന്ധപ്പെടേണ്ട നമ്പറുകളും

1.ഷൊർണൂർ - സുഗന്ധ കുമാരി,മലമ്പുഴ ഫിഷറീസ് ഉപ ഡയറക്ടർ- 7012359986

2.ഒറ്റപ്പാലം- ജെ എസ് ജയസുജേഷ് ,പാലക്കാട് ഡയറി ഡെവലപ്മെന്റ് ഉപ ഡയറക്ടർ- 9446467244

3.പാലക്കാട്- ശ്രീധര വാരിയർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഉപ ഡയറക്ടർ- 8921666217

4.ചിറ്റൂർ-തത്തമംഗലം-പി കൃഷ്ണൻ, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ - 9446531820

5.പട്ടാമ്പി- ഗിരീഷ്,ഡി.ഐ.സി ജനറൽ മാനേജർ- 9494135649

6.ചെർപ്പുളശ്ശേരി-ഗോപി, ജില്ലാ ടൗൺ പ്ലാനർ, ടൗൺ പ്ലാനിങ് ഓഫീസ്- 9447352780

7.മണ്ണാർക്കാട് - എം. ജെ അരവിന്ദാക്ഷൻ ചെട്ടിയാർ ,  ജില്ലാ പട്ടികജാതി വികസന ഓഫീസർ- 9496725014
 

date