Post Category
ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ ഉളളവര്‍ മാത്രം അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും. യോഗ്യത ഏഴാം ക്ലാസ് (പ്രതിദിനം 400 രൂപ, പരമാവധി ഒരു മാസം 10,000 രൂപയില്‍ കവിയാതെ). പ്രായപരിധി 18-45 വയസ് വരെ.
date
- Log in to post comments