Skip to main content

പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി

 

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുന്ന പാലപ്പെട്ടിയിലെ എ.എം.എല്‍.പി സ്‌കൂള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് പി. നന്ദകുമാര്‍ എം.എല്‍.എ കത്ത് നല്‍കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടെ പഠിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സാഹചര്യം തടയണമെന്നും വിദ്യാലയം നിലനിര്‍ത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സ്ഥലമുടമകള്‍ വിദ്യാലയം നിലനിര്‍ത്താമെന്നും തങ്ങളുടെ കൈവശമുള്ള നിലവിലെ സ്‌കൂളിന് തൊട്ടുപിന്നിലുള്ള സ്ഥലത്ത് മാറ്റി സ്ഥാപിക്കാമെന്നും ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും പിന്നീട് സ്‌കൂള്‍ കെട്ടിടം പണിയുന്നില്ല എന്ന് വകുപ്പിനെ അറിയിക്കുകയായിരുന്നു. തീരദേശമായ പാലപ്പെട്ടിയില്‍ 1939 ലാണ് എ.എം.എല്‍.പി    സ്‌കൂള്‍ ഈച്ചരന്‍ ഗോപാലന്‍ സ്ഥാപിച്ചത്.

date