Skip to main content

മദ്രസാധ്യാപക ക്ഷേമനിധി: അംശദായം സബ് ഓഫീസുകള്‍ വഴി മാത്രം

 

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്  അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.  ഓഫീസ് നേരിട്ട് അംശാദായം  സ്വീകരിക്കുന്നില്ല.  അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളേയോ  ഏല്‍പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍  അറിയിച്ചു.
പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി മാത്രം അംശാദായം അടക്കാം. കോഴിക്കോട് ചക്കോരത്തുകുളത്തുളള ഓഫീസ് ആണ്  ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം. കേരളാ മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കു വേണ്ടി പ്രത്യേക യൂണിയനോ ഏജന്‍സിയോ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേമനിധിയില്‍ അംശാദായമടക്കുന്നതിനും യൂണിയനില്‍ ചേര്‍ക്കുന്നതിനുമെന്ന പേരില്‍ ചില തത്പരകക്ഷികള്‍ കമ്മീഷനായി വന്‍തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അംഗങ്ങള്‍ അംശാദായ തുക മാത്രമേ അടക്കേണ്ടതുളളൂ എന്നും  ചെയര്‍മാന്‍ അറിയിച്ചു.

date