Skip to main content

ആശ്രയ കിറ്റ് വിതരണം നടത്തി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 233 അഗതി ആശ്രയ കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ചുള്ള പോഷകാഹാര കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുമാരി മഞ്ചു, വികസനകാര്യ സ്റ്റാന്റി്ംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റി്ംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി്ംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, വാര്‍ഡ് മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ.ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, മെമ്പര്‍ സെക്രട്ടറി കെ.ബി സന്ധ്യ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ മിനി സജി നന്ദി അറിയിച്ചു.

date