Skip to main content

ഭക്ഷ്യസുരക്ഷാ വാര്‍ഷിക റിട്ടേണ്‍സ്: 31 വരെ സമര്‍പ്പിക്കാം

 

കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റി (എഫ.്എസ.്എസ.്എ.ഐ) വാര്‍ഷിക റിട്ടേണ്‍സ് പിഴകൂടാതെ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബിസിനസ് ഓപ്പറേറ്റര്‍മാരും അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഫോം ഡി വണ്ണിലും, പാല്‍, പാല്‍ ഉത്പന്ന ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ വാര്‍ഷിക ടേണോവര്‍ ഫോം ഡി ടുവിലുമാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍- 8943346189.

date