Skip to main content

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഓണ കൂട്ട് വിപണനം

 

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിള സംസ്‌കരണശാലയുടെ പുനര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓണക്കൂട്ട് വിപണത്തിന് തുടക്കമായി. വിപണന ഉദ്ഘാടനം പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മികുട്ടി നിര്‍വഹിച്ചു. കായ വറുത്തത്, ശര്‍ക്കര വരട്ടി, പുളിയിഞ്ചി, പഴം പായസം, നാരങ്ങാ അച്ചാര്‍, മാങ്ങാ അച്ചാര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഓണക്കൂട്ട് തയ്യാറാക്കിയിരിക്കുന്നത്.  'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിളയായ വാഴയ്ക്ക് പ്രാധാന്യം നല്‍കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകനായ പി.കെ അബ്ദുള്‍ മജീദ് സംഭരകയായ ബിന്ദു ശിവന് ഓണക്കൂട്ട് നല്‍കി ആദ്യവില്‍പ്പന നടത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. ജയന്തി കൃഷ്ണന്‍കുട്ടി, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ആര്‍ രശ്മി, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.വി സുമിയ, കാര്‍ഷിക എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇ.ബി ജില്‍ഷാ ഭായ് എന്നിവര്‍ പങ്കെടുത്തു.

date