Skip to main content

ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

 

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓഡിനേറ്റര്‍ ഒഴിവ്. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 23000 രൂപ. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ദി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍ണം. തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

date