ഉന്നത വിജയം കരസ്ഥമാക്കിയ നിപ്മറിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്റ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. ഇന്ന് (ആഗസ്റ്റ് 14) വൈകീട്ട് 3-ന് നിപ്മറില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവാണ് വിദ്യാര്‍ഥികളെ അനുമോദിക്കുക. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, നിപ്മറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിയാട്രിസ്റ്റ് ,ഡോ സന്തോഷ് ബാബു. എം. ആര്, ആളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരി ഐസക്ക്, നിപ്മര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, അക്കാദമിക് ഓഫീസര്‍ ഡോ. കെ.എസ്. വിജയലക്ഷമി അമ്മ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ നിപ്മറില്‍ പുതിയതായി ആരംഭിച്ച നടു-സന്ധിവേദന ക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനവും മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും.
- Log in to post comments