Skip to main content

അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്ത വിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിയമനം തികച്ചും താത്ക്കാലികമായിരിക്കും.തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.ജില്ലയില്‍ ആകെ 6 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താല്‍പ്പര്യമുളളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 18ന് മുമ്പ് പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന്  നെടുമങ്ങാട് ഐറ്റിഡിപി പ്രോജക്ട്  ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557

date