Skip to main content

സ്വാതന്ത്ര്യ ജ്വാല : ദീപം കൊളുത്താന്‍  സ്വാതന്ത്ര്യ സമര സേനാനികളും 

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 75 ആഴ്ച നീണ്ടു നീല്‍ക്കുന്ന സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ( ഓഗസ്റ്റ് 14)  വൈകിട്ട് ഏഴിന് നടക്കുന്ന സ്വാതന്ത്ര്യ ജ്വാല തെളിക്കലില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളും പങ്കാളികളാകും.
സ്വാതന്ത്ര സമര സേനാനികളായ കായംകുളം പെരിങ്ങാല പടിപ്പുരക്കല്‍ കെ.എ. ബേക്കര്‍, സൗത്ത് ആര്യാട് അവലൂക്കുന്ന് കണ്ടത്തില്‍ കെ. കെ. വിശ്വനാഥന്‍ എന്നിവര്‍ 
 വീടുകളില്‍ ദീപം തെളിക്കും. 
 കോവിഡിന്റെ പശ്ചാത്തലത്തില്‍  വീടുകളിലും ഓഫീസുകളിലുമാണ് സ്വാതന്ത്ര്യ ജ്വാല തെളിക്കുക. കളക്ടറേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ‍ അഡ്വ.എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്  ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.  

ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളജുകള്‍, ലൈബ്രറികള്‍, യൂത്ത് ക്ലബുകള്‍, സാംസ്‌കാരിക സമിതികള്‍, കുടുംബശ്രീ, സാക്ഷരത മിഷന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കുചേരും.  സ്വാതന്ത്ര സമര സേനാനി കെ.എ. ബക്കര്‍ 1938ല്‍ 16-ാം വയസ്സിലാണ് സ്വാതന്ത്ര്യ സമര വഴിയിലേക്ക് ഇറങ്ങിയത്. 1942ല്‍ ക്വിറ്റ് ഇന്ത്യസമരത്തില്‍ സജീവമായിരുന്നു. 1945ലും 1947ലുമായി 12 മാസത്തോളം ജയില്‍വാസം അനുഭവിച്ചു. ആലപ്പുഴ സബ് ജയിലിലായിരുന്ന ബേക്കറിനെ സ്വാതന്ത്ര്യം ലഭിച്ച ശേഷം ഓഗസറ്റ് 16നാണ് വിട്ടയച്ചത്. കെ. കെ. വിശ്വനാഥന്‍ 1946 ലെ പുന്നപ്ര- വയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്- വിദ്യാഭ്യാസ-സാംസ്‌കാരികം-തദ്ദേശസ്വയംഭരണ- ഉന്നതവിദ്യാഭ്യാസ-ഗ്രാമവികസന വകുപ്പുകള്‍, കുമാരനാശാന്‍, തകഴി, കുഞ്ചന്‍നമ്പ്യാര്‍, എ.ആര്‍. സ്മാരക സമിതികള്‍, കുടുംബശ്രീ, ജില്ല ലൈബ്രറി കൗണ്‍സില്‍, സാക്ഷരത മിഷന്‍, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 

date