Post Category
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ):ഒഴിവുള്ള സീറ്റുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ് 17 ന്
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തും. അലോട്ട്മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in മുഖേന രജിസ്റ്റർ ചെയ്ത് പുതിയ ഓപ്ഷനുകൾ ആഗസ്റ്റ് 16 നകം സമർപ്പിക്കണം. അലോട്ട്മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവർ മാറ്റം ആവശ്യമുണ്ടെങ്കിൽ പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. അപേക്ഷകർ സമർപ്പിച്ചിട്ടുള്ള ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ള അലോട്ട്മെന്റ് ആഗസ്റ്റ് 17 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്സ്. 2780/2021
date
- Log in to post comments